കണ്ണൂർ ജില്ലാ നാഇബ് ഖാസിയും ദാറുൽ ഹസനാത്ത് പ്രസിഡന്റുമായിരുന്ന മർഹൂം സയ്യിദ് ഹാശിം കുഞ്ഞി തങ്ങൾ ഏഴാം വഫാത്ത് ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 28 ശനി രാവിലെ 10 മണിക്ക് ദാറുൽ ഹസനാത്ത് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും ദുആ മജ്‌ലിസും നടക്കുകയാണ് .പ്രസ്തുത പരിപാടിയിൽ സയ്യിദ് അസ് ലം തങ്ങൾ അൽ മശ്ഹൂർ , ശൈഖുനാ മാണിയൂർ ഉസ്താദ് , ശൈഖുനാ പി.പി ഉമർ മുസ്ലിയാർ, വി കെ അബ്ദുൽ ഖാദിർ മൗലവി, സയ്യിദ് അലി ഹാഷിം നദ്‌വി തുടങ്ങിയ സാദാത്തീങ്ങളും പ്രമുഖരും പങ്കെടുക്കും.